മനാമ: കഴിഞ്ഞ മാസം ബഹ്റൈനിൽ വച്ച് മരണപ്പെട്ട ജീബുവിന്റെ കുടുംബത്തിന് എം.എം ടീം അംഗങ്ങൾ സഹായം കൈമാറി. ജീബുവിന്റെ കുടുംബത്തിനെ സഹായിക്കാൻ വേണ്ടി എം.എം ടീം അംഗങ്ങൾ സമാഹരിച്ച ഒരു ലക്ഷത്തി പതിനായിരം രൂപയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് അയച്ചു നൽകിയത്.
