
മനാമ: ബഹ്റൈനില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളുടെ പേരില്‍ വ്യാജമായി വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ചെടുത്ത എട്ടു പേര്‍ക്ക് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
ഇതില്‍ ഒരു കേസില്‍ പ്രവര്‍ത്തിക്കാത്ത 51 സ്ഥാപനങ്ങളുടെ പേരില്‍ 93 വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച അഞ്ചു വിദേശികള്‍ക്ക് ഒരു വര്‍ഷം വീതം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
മറ്റൊരു കേസില്‍ 32 സ്ഥാപനങ്ങളുടെ പേരില്‍ 61 വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച വിദേശിക്ക് 61,000 ദിനാര്‍ പിഴ വിധിച്ചു. ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
മൂന്നാമത്തെ കേസില്‍ 21 വ്യാജ സ്ഥാപനങ്ങളുടെ പേരില്‍ 42 വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച രണ്ടു വിദേശികള്‍ക്ക് 42,000 ദിനാര്‍ വീതം പിഴ വിധിച്ചു. ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.


