തിരുവനന്തപുരം: ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി ആരോഗ്യ മേഖലയിൽ സേവനം അനുഷ്ടിക്കുന്ന ഹോസ്പിറ്റൽ ശൃംഖലയാണ് കിംസ്ഹെൽത്ത്. കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ. എം.ഐ.സഹദുള്ള പാപ്പർ ഹർജി നൽകി എന്ന് ഓൺലൈൻ മാധ്യമം പ്രചരിപ്പിക്കുന്ന വാർത്ത തികച്ചും അസത്യവും കെട്ടിച്ചമച്ചതുമാണ്.

ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി അവരുടെ ബേക്കൽ പ്രോജക്ടിന് വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എടുത്ത ലോണുമായി ബന്ധപ്പെട്ടതാണ് ഈ വാർത്ത. മേൽപറഞ്ഞ ഈ കമ്പനി ലോൺ തുക തിരിച്ചടവിൽ മുടക്കം വരുത്തിയതിനെ തുടർന്ന് SBI, NCLT യെ സമീപിക്കുകയും
മേല്പറഞ്ഞ ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കു അപ്പുലേറ്റ് ബോഡിയായ NCLT മുടക്കത്തുക തിരിച്ചടയ്ക്കുന്നതിനുവേണ്ടി 6 മാസത്തെ സമയം അനുവദിച്ചിരിക്കുകയുമാണ്.

ഈ വസ്തുത കണക്കിലെടുക്കാതെ NCLT യുടെ കൊച്ചിൻ ട്രിബ്യുണൽ ഈ തുക ഡോ. എം.ഐ.സഹദുള്ളയിൽ നിന്ന് ഈടാക്കണമെന്ന നിലയിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ ഈ ഉത്തരവ് നിയമപ്രകാരം വസ്തുതകൾ കണക്കിലെടുക്കാതെയും നിലനിൽക്കാത്തതുമാണ്. ആയതിനാൽ ഈ ഉത്തരവിന് എതിരെ അപ്പീൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. കിംസ്ഹെൽത്ത് സ്ഥാപനങ്ങളുമായി ഈ കേസിനോ നടപടികൾക്കോ യാതൊരു ബന്ധവുമില്ലാത്തതാണ്.
വാസ്തവം ഇതായിരിക്കെ ഡോ. എം.ഐ.സഹദുള്ള പാപ്പർ ഹർജി നൽകി എന്ന നിലയിൽ ഓൺലൈൻ മാധ്യമം നടത്തുന്ന വ്യാജ പ്രചരണ വാർത്ത തികച്ചും ആക്ഷേപകരവും ഇതിനെതിരെ നിയമനടപടിയും സ്വീകരിക്കുന്നതാണ്. പൊതു ജനങ്ങൾക്ക് തെറ്റിദ്ധാരണകൾ ഉളവാക്കുന്ന ഇതുപോലുള്ള വിവരണങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കാനും പ്രവർത്തിക്കാനും നല്ലവരായ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ. എം.ഐ.സഹദുള്ള അറിയിച്ചു.
