
കൊച്ചി: പ്രമുഖ ജൂസ് വിൽപന ശൃംഖലയുടെ പേരിൽ വ്യാജ ലൈസൻസ് ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന കൊച്ചിയിലെ ജൂസ് വിൽപനകേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചായിരുന്നു കൊച്ചിയിലെ 5 കേന്ദ്രങ്ങളിൽ പരിശോധന. പ്രമുഖ ജൂസ് വിതരണ കമ്പനിയുടെ പേരു വച്ച ബോർഡുകളും മെനു കാർഡുകളും പിടിച്ചെടുത്തു.
കൊച്ചിയില്‍ പനമ്പിള്ളി നഗർ, കാക്കനാട്, ഇടപ്പള്ളി, ആലുവ, കോതമംഗലം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് ഇന്ന് ഉച്ചയോടെ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. പ്രമുഖ ജൂസ് വിതരണ ശൃംഖലയുടെ ഉടമ നൽകിയ പരാതിയിലായിരുന്നു നടപടി.
