
മനാമ: ബഹ്റൈനില്‍ ഡോക്ടര്‍ ചമഞ്ഞ് രോഗികളെ ചികിത്സിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.
ലൈസന്‍സില്ലാതെ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പന നടത്തിയെന്ന കേസും ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ട്. ഇവര്‍ താനൊരു ഡെര്‍മസ്ട്രോളജിസ്റ്റും കോസ്മെറ്റോളജിസ്റ്റുമാണെന്ന് കാണിച്ച് സമൂഹമാധ്യമത്തില്‍ പരസ്യം നല്‍കിയതായി നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി(എന്‍.എച്ച്.ആര്.എ)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതോറിറ്റി അധികൃതരും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് ലൈസന്‍സില്ലാതെ രാജ്യത്തേക്ക് കടത്തിയ മരുന്നുകള്‍ പിടിച്ചെടുത്തു.
ചോദ്യം ചെയ്യലില്‍ സ്ത്രീ കുറ്റം സമ്മതിച്ചു വിചാരണയ്ക്ക് മുന്നോടിയായുള്ള തടവിലാണ് ഇവരിപ്പോള്‍.
