
മനാമ: ബഹ്റൈനില്‍ ഫാക്ടറികള്‍ക്ക് കസ്റ്റംസ് തീരുവ നല്‍കാതെ ചില അസംസ്കൃത വസ്തുക്കളും ഭാഗങ്ങളും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്കുന്ന നിയമം 2025 (63) സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
ഇറക്കുമതി ചെയ്യുന്ന അതേ വസ്തുക്കള്‍ പ്രാദേശികമായി നിര്‍മിക്കാന്‍ ഇറക്കുമതി വിലയേക്കാള്‍ 10 ശതമാനത്തില്‍ കൂടുതല്‍ ചെലവ് വരുന്നുണ്ടെങ്കിലാണ് തീരുവരഹിത ഇറക്കുമതിക്ക് അനുമതി. അല്ലെങ്കില്‍ ബഹ്റൈനില്‍ വേണ്ടത്ര ഉല്പാദനമില്ലാത്തതോ ശരിയായ മാനദണ്ഡങ്ങളില്‍ ലഭ്യമല്ലാത്തതോ ആവശ്യമായ സമയപരിധിക്കുള്ളില്‍ പ്രാദേശികമായി നിര്‍മിക്കാന്‍ കഴിയാത്തതോ ആയ വസ്തുക്കളും തീരുവരഹിതമായി ഇറക്കുമതി ചെയ്യാം.
ഉല്പാദനച്ചെലവ് കുറയ്ക്കാനും വിതരണ ശൃംഖലകള്‍ സുരക്ഷിതമാക്കാനും പ്രാദേശിക നിര്‍മാതാക്കള്‍ക്ക് മത്സരിക്കാന്‍ കൂടുതല്‍ ഇടം നല്‍കാനുമാണ് ഈ നിയമമെന്ന് അധികൃതര്‍ വ്യക്തമാക്കി.
