ന്യൂ ഡൽഹി : ലോകവ്യാപകമായി ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം പ്രവര്‍ത്തനക്ഷമമായതിന് പിന്നാലെ ഫേസ്ബുക്കിന് അഞ്ചുശതമാനം ഓഹരി ഇടിവ് നേരിട്ടു. തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ് ആപ്, ഇന്‍സ്റ്റാഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായത്.
തടസം നേരിട്ടതിന് പിന്നാലെയായിരുന്നു ഓഹരിയില്‍ 5.5 ശതമാനം ഇടിവ് വന്നത്. ഈ വര്‍ഷം ആദ്യമായാണ് ഫേസ്ബുക്ക് ഓഹരി ഇടിവ് നേരിടുന്നത്. തടസം നേരിട്ട് ആറു മണിക്കൂറുകള്‍ക്ക് ശേഷമാണ് സമൂഹമാധ്യമങ്ങള്‍ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തിയത്.
വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുകയോ സ്വീകരിക്കുകയോ സാധിക്കുന്നില്ല. ഇന്‍സ്റ്റാഗ്രാം ‘ഫീഡ് റിഫ്രഷ് ചെയ്യാന്‍ കഴിയുന്നില്ല’ എന്ന സന്ദേശമാണ് കാണിക്കുന്നത്. അതുപോലെ, ഫേസ്ബുക്ക് പേജ് ലോഡുചെയ്യാന് സാധിക്കാത്ത അവസ്ഥയിലുമായിരുന്നു.
സാങ്കേതിക പ്രശ്നം നേരിടുണ്ടെന്ന് ട്വീറ്റുകള്‍ വന്നതോടെയാണ് ഫേസ്ബുക്കെന്ന വമ്പന്റെ കീഴിലുള്ള എല്ലാ ആപ്പുകളും കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്. എന്നാല്‍ എന്താണ് തടസ്സത്തിന് കാരണമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
Trending
- മദ്യപാനത്തിനിടെ ലൈംഗികാതിക്രമം; രാമനാട്ടുകരയില്‍ യുവാവ് കൊല്ലപ്പെട്ടു
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു