മനാമ: കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ഫാ-ലാ-മി’22 സമ്മർ ക്യാമ്പ് സഘടിപ്പിച്ചു .
ഹമദ് ടൗൺ ഹമലക്ക് സമീപം പൂരിയിലെ അൽ നസീം പൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ കുട്ടികളുടെയും മുതിർന്നവരുടെയും കുടുംബങ്ങളുടെയും കലാ പരിപാടികളും വിവിധ തരം മത്സരങ്ങളും അരങ്ങേറി. ശേഷം
മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാന വിതരണവും നടത്തി.
വ്യാഴം രാത്രി എട്ടുമണിക്ക് ആരംഭിച്ച ക്യാമ്പ് വെള്ളിയാഴ്ച പുലർച്ചെ നാലുമണി വരെ നീണ്ടു നിന്നു.
പ്രവാസ ജീവിതത്തിലെ പിരിമുറുക്കങ്ങൾക്കിടയിലും ജോലിത്തിരക്കുകൾക്കിടയിലും എന്തുകൊണ്ടും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദകരമായ ക്യാമ്പ് വേറിട്ടൊരനുഭവം സമ്മാനിച്ചുവെന്ന് സംഘാടകരും ക്യാമ്പിൽ പങ്കെടുത്ത കുടുംബങ്ങളും പറഞ്ഞു .
ജില്ലാ ഭാരവാഹികളായ മാസിൽ പട്ടാമ്പി , യഹ്യ വണ്ടുംതറ , ഷഫീഖ് വല്ലപ്പുഴ , ആഷിഖ് പത്തിൽ , ഫൈസൽ വടക്കഞ്ചേരി , അനസ് നാട്ടുകൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ജില്ലാ ജനറൽ സെക്രട്ടറി ഇൻമാസ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ ആക്റ്റിംഗ് പ്രസിഡന്റ് നിസാമുദ്ധീൻ മാരായമംഗലം അധ്യക്ഷത വഹിച്ചു. ട്രഷറർ ഹാരിസ് വി.വി തൃത്താല ക്യാമ്പിന് ആശംസകൾ നേർന്നു. നൗഫൽ കെപി പടിഞ്ഞാറങ്ങാടി നന്ദി പറഞ്ഞു.