തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗം തുടരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 2021- 22 വര്‍ഷത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31വരെ നീട്ടി നല്കി ഉത്തരവിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. കാലാവധി നീട്ടിനല്‍കിയതിന്റെ ആനുകൂല്യം മുന്‍വര്‍ഷം ലൈസന്‍സ് പുതുക്കാത്തവര്‍ക്കും 2021- 22 വര്‍ഷത്തേക്ക് പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്കും ബാധകമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
