ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇസ്രായേൽ എംബസിയുടെ കോൺസുലേറ്റ് കെട്ടിടത്തിന് സമീപം സ്ഫോടനം. ഇക്കാര്യം എംബസി അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു. കോൺസുലേറ്റിന് സമീപം വൈകിട്ട് 5.08 ഓടെ സ്ഫോടനം നടന്നതായിട്ടാണ് ഇസ്രായേൽ എംബസി അറിയിക്കുന്നത്. ഡൽഹി പോലീസിന്റെ സുരക്ഷ സംഘം പരിശോധനയും അന്വേഷണവും നടത്തുകയാണ്.
അബ്ദുള്‍ കലാം റോഡിലെ എംബസിക്ക് മീറ്ററുകള്‍ അടുത്ത് ഹിന്ദി ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് നടത്താണ് പൊട്ടിത്തെറിയുണ്ടായത്. പൊലീസ്, ഫയർഫോഴ്സ്, ഫൊറന്‍സിക് സംഘങ്ങള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അഞ്ച് മണി കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് സ്ഫോടനം ഉണ്ടായത്. എംബസിക്ക് വളരെ അടുത്താണ് സ്ഫോടനം സംഭവിച്ചിരിക്കുന്നത്. എംബസിയിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. തങ്ങളുടെ സുരക്ഷ ജീവനക്കാർ ഡൽഹി പോലീസിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഇന്ത്യയിലെ ഇസ്രായേലിന്റെ ഡെപ്യൂട്ടി അംബാസ്സഡോർ ഒഹാദ് നകാശ് കയ്നാർ പറഞ്ഞു.
കനത്ത ജാഗ്രതയിലാണ് എംബസി പരിസരം. ദേശീയ അന്വേഷണ ഏജൻസിയുടെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിലെ ഇസ്രേയേല്‍ പലസ്തീൻ യുദ്ധം അടക്കമുള്ള സാഹചര്യവും പൊലീസ് അന്വേഷണത്തില്‍ കണക്കിലെടുക്കും.