പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ തോട്ട പൊട്ടി 14 വയസുകാരൻ്റെ കൈപ്പത്തി ചിതറി. പെരിങ്ങത്തൂരിലെ ഇതര സംസ്ഥാനക്കാരൻ്റെ 14 വയസുള്ള മകൻ്റെ കൈപ്പത്തിയാണ് ചിതറിയത്. പുഴയിൽ മീന്‍ പിടിക്കുന്നതിനിടെ തോട്ട പൊട്ടിയാണ് അപകടം. കണ്ണൂര്‍ അതിര്‍ത്തി പ്രദേശമായ പെരിങ്ങത്തൂരില്‍ കായപ്പനച്ചി പുഴയോരത്ത് ഇന്ന് രാവിലെ 10.30 ടെയാണ് സംഭവം. കോല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹീം 16 ഇടത് കൈപ്പത്തിയാണ് തകര്‍ന്നത്. കണ്ണിനും പരിക്കേറ്റു.
ആക്രി സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനിടെ ബോംബ് പൊട്ടി എന്നായിരുന്നു ആദ്യ സൂചന. ആദ്യം ചൊക്ലി മെഡിക്കൽ സെൻ്ററിലെത്തിച്ച കുട്ടിയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീണ് പരിക്കു പറ്റിയെന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. സംഭവത്തിൽ നാദാപുരം പോലീസ് അന്വേഷണം തുടങ്ങി.
