ബഹറിനിൽ മിനിസ്ട്രി ഓഫ് ഇൻഡസ്ടറി, കോമേഴ്സ് ആൻഡ് ടൂറിസം വ്യാഴാഴ്ച റെയ്ഡ് ചെയ്ത വെയർ ഹൗസിൽ നിന്ന് ഇരുപത്തിയാറ് ഫുഡ് ഷോപ്പുകളും റെസ്റ്റോറന്റുകളും താൽക്കാലികമായി നിർത്തിവച്ചു.
2008 മുതൽ കാലഹരണപ്പെട്ട 80,000 ത്തിലധികം ഭക്ഷ്യ ഉൽപന്നങ്ങൾ വ്യാഴാഴ്ച വെയർഹ ഹൗസിൽ നിന്ന് പിടിച്ചെടുത്തു. അരി, പയറ്, ചിക്കൻ, അച്ചാറുകൾ, ധാന്യം, തേങ്ങാ പേസ്റ്റ് എന്നിവ ഉൾപ്പെടുന്നു.
പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച വാറണ്ടിനെ തുടർന്ന് മിനിസ്ട്രി ഓഫ് ഇൻഡസ്ടറി, കോമേഴ്സ് ആൻഡ് ടൂറിസത്തിലെ ഇൻസ്പെക്ടർമാർ വടക്കൻ ഗവർണറേറ്റിലെ 750 ചതുരശ്ര മീറ്ററുള്ള വെയർഹ ഹൗസിൽ റെയ്ഡ് നടത്തിയത്.
ബ്രാൻഡ് നാമങ്ങൾ ഉൾക്കൊള്ളുന്ന വിവിധ സ്റ്റിക്കറുകളും, പുതിയ കെട്ടിച്ചമച്ച കാലഹരണ തീയതികളും വെയർഹൗസിൽ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.