കുവൈറ്റ് സിറ്റി: വേശ്യാവൃത്തിയിലും സദാചാര വിരുദ്ധ പ്രവൃത്തികളിലും ഏർപ്പെട്ടതിന് സ്ത്രീകൾ ഉൾപ്പെടയുള്ള പ്രവാസികൾ പിടിയിൽ. വിവിധ രാജ്യക്കാരായ പത്ത് പേരാണ് കുവൈറ്റിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊട്ടക്ഷൻ ഓഫ് മോറൽസിലെ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവർ സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പണം സമ്പാദിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. മഹ്ബുല, ഹവല്ലി, അബു ഹലിഫ എന്നിവിടങ്ങളിലെ റെയ്ഡിലാണ് ഇവർ പിടിയിലായത്. അതേസമയം തൊഴിൽ, താമസ നിയമ ലംഘനങ്ങളുടെ പേരിൽ 22 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു. ഫർവാനിയ പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഇവരെ തുടർനടപടികൾ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Trending
- ബഹ്റൈനിൽ ഈദുൽ ഫിത്തർ പ്രാർത്ഥനകൾക്കുള്ള ഒരുക്കങ്ങൾ സുന്നി എൻഡോവ്മെന്റ് കൗൺസിൽ അവലോകനം ചെയ്തു
- ബഹ്റൈനിൽ തൊഴിലാളികൾക്കായി ഈ വർഷത്തെ ഏറ്റവും വലിയ ഇഫ്ത്താർ വിതരണത്തിന് നാളെ വേദിയാവും
- വീണ ജോര്‍ജ് കേരള ജനതയെ വഞ്ചിച്ചു: വി.മുരളീധരന്
- മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ; കമ്മീഷന് ശുപാര്‍ശ സമര്‍പ്പിച്ചു
- ഗാസ മുനമ്പിലെ ഇസ്രായേൽ വ്യോമാക്രമണം: അറബ്- ഇസ്ലാമിക് മന്ത്രിതല സമിതി അപലപിച്ചു
- ക്യൂബൻ ഉപപ്രധാനമന്ത്രി മാർട്ടിനെസ് ഡയസുമായി സംസ്ഥാനമന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തി
- പ്രവാസികൾക്ക് വലിയ അവസരം; പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഉചിതമായ സമയം : മന്ത്രി പി രാജീവ്
- കണ്ണൂരില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു