മനാമ: കേരളത്തിന്റെ സമ്പദ് ഘടന കെട്ടുറപ്പുള്ളതാക്കുന്നതിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന പ്രവാസികൾക്കുള്ള ക്ഷേമ പദ്ധതികൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും പ്രകടന പത്രികയിലൂടെ പ്രവാസികൾക്ക് പ്രഖ്യാപിച്ച പദ്ധതികൾ ഉടൻ പ്രയോഗത്തിൽ കൊണ്ട് വരണമെന്നും കെഎംസിസി ബഹ്റൈൻ കേന്ദ്ര – കേരള സർക്കാരുകളോടെ ആവശ്യപ്പെട്ടു.
പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ പെൻഷൻ ഉടൻനൽകി തുടങ്ങണമെന്നും എല്ലാ മാസവും കൃത്യമായി നൽകുന്നത് ഉറപ്പ് വരുത്താൻ കേരള സർക്കാർ പ്രത്യേകം ശ്രദ്ദിക്കണം എന്നും ബഹ്റൈൻ കെഎംസിസി സ്റ്റേറ്റ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഹബീബ് റഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതവും റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു. ഭാരവാഹികളായ റസാഖ് മൂഴിക്കൽ, കുട്ടൂസ മുണ്ടേരി, ശംസുദ്ദീൻ വെള്ളികുളങ്ങര, ഷാഫി പാറക്കട്ട, എ. പി ഫൈസൽ, ഒകെ കാസിം, കെ കെ. സി മുനീർ, അസ്ലം വടകര ശരീഫ് വില്യാപ്പള്ളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.