മനാമ: രാജ്യത്ത് വംശഹത്യക്കും വർഗീയ ഉൻമൂലനത്തിനും ഇരയായി കൊണ്ടിരിക്കുന്ന മണിപ്പൂരിലെയും ഹരിയാനയിലെയും നിരാലംബരായ ജനതയ്ക്ക് ഐക്യദാർഢ്യവുമായ് പ്രവാസി വെൽഫെയർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
രാജ്യത്തെ നശിപ്പിക്കുന്ന വംശീയ ഉന്മൂലന രാഷട്രീയത്തിനെതിരെ മതേതരത്തിൽ വിശ്വസിക്കുന്ന ജനങ്ങളുടെ ഒരുമിച്ചുള്ള പോരാട്ടം രാജ്യം ആവശ്യപ്പെടുന്നു. രാജ്യത്ത് നിലനിൽക്കുന്ന സൗഹാര്‍ദ്ദത്തെ തകര്‍ക്കാനും സാമൂഹ്യാന്തരീക്ഷത്തെ വിഷലിപ്തമാക്കാനും ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ മർദ്ദിത ജനതയെ ചേർത്ത് പിടിക്കുന്ന പ്രവർത്തനങ്ങൾ കൂടുതല്‍ ശക്തിപ്രാപിക്കുക തന്നെ വേണം എന്ന് സംഗമത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡൻ്റ് ആഷിക് എരുമേലി, സെക്രട്ടറി എ വൈ ഹാഷിം, മഹമൂദ് മായൻ, ജോയ്, അഷറഫ് അലി എന്നിവർ നേതൃത്വം നൽകി.