മനാമ: കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്നവരാണ് ഇപ്പോഴുള്ള യാത്രയിൽ കൂടുതൽ ദുരിതമനുഭവിക്കുന്നത്. ഇങ്ങിനെയുള്ളവർക്ക് വിദേശങ്ങളിൽ ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടെയും നാട്ടിൽ വിമാനത്താവളങ്ങളിൽ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ നേരിട്ടും ടെസ്റ്റിനുള്ള സൗകര്യമൊരുക്കുക, നിലവിൽ ഏഴ് ദിവസമെന്ന കൊറന്റൈൻ കാലാവധി 14 ദിവസമായി ഉയർത്തിയ നടപടി പിൻവലിക്കുക, വിദേശങ്ങളിൽ എംബസ്സിയുടെ വെൽഫയർ ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്തുക, വിമാനത്താവളത്തിലെത്തുന്ന പ്രവാസികളുടെ ടെസ്റ്റ് പൂർണ്ണമായും സൗജന്യമായി ചെയ്യാനുള്ള സംവിധാനങ്ങളൊരുക്കാൻ അതാത് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകുക തുടങ്ങിയ ആവശ്യങ്ങൾ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ( WPMA ) ഉന്നയിച്ചു.
വളരെ കുറഞ്ഞ അവധിക്ക് നാട്ടിലെത്തുന്നവർക്ക് ഈ നടപടിയും കനത്ത പ്രഹരമാകും . അപ്രായോഗിക നടപടികളിലൂടെ പ്രവാസികളെ ദ്രോഹിക്കുന്ന നിലപാടിൽ നിന്ന് കേന്ദ്ര,സംസ്ഥാന സർക്കാർ പിന്തിരിയണമെന്നും, പ്രവാസികളിൽ നിന്നും ശക്തമായ പ്രതിക്ഷേധം ഉണ്ടാകണമെന്നും വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ആവശ്യപ്പെട്ടു.