
റിയാദ്: പ്രവാസികൾക്കിടയിൽ സാമൂഹികപ്രവർത്തനങ്ങളിൽ സജീവമായിരുന്ന തിരുവനന്തപുരം വർക്കല ചിലക്കൂർ സ്വദേശി സബീന മൻസിൽ ഷബീർ അബ്ദുൽ ഖാദർ നജാഹി (42) റിയാദിൽ നിര്യാതനായി. ഞായറാഴ്ച പുലർച്ചെ റബുഅയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്നു. പിതാവ്: എ.കെ. തുഫൈൽ, മാതാവ്: അസീമ ബീവി. ഭാര്യ: എൻ. അൻസി. നാലു വയസുള്ള ഒരു മകനുണ്ട്. മരണാനന്തര നടപടിക്രമങ്ങൾ ഐ.സി.എഫ് വെൽഫെയർ സെക്രട്ടറി റസാഖ് വയൽക്കരയുടെ നേതൃത്വത്തിൽ നടക്കുന്നു.


