മനാമ: ബഹ്റൈനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കണ്ണൂർ ജില്ലയിലെ പിണറായി സ്വദേശി ഉദീഷ് കുനിയയിൽ ആണ് മരണപ്പെട്ടത്. ബഹ്റൈനിൽ ലോൺട്രിയിൽ ജീവനക്കാരനായിരുന്നു. ബികെഎസ്എഫ് മരണാനന്തര സഹായ സേവനസമിതി നാട്ടിലേക്ക് കൊണ്ട് പോവാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
