റിയാദ് : സൗദിയിൽ പ്രവാസി മലയാളി അന്തരിച്ചു. ശുമേസിയിൽ താമസിക്കുന്ന കൊല്ലം ചിതറ സ്വദേശിയായ അനസ് ആണ് മരണപ്പെട്ടത്. റിയാദിലെ ഷിഫയിലെ ജോലി സ്ഥലത്ത് വച്ച് കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു.
ഈ മാസം 10 ന് നാട്ടിൽ വരാൻ വേണ്ടി സാധനങ്ങൾ ഉൾപ്പടെ പാക്ക് ചെയ്ത് വച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചതെന്ന് കൂട്ടുകാർ പറഞ്ഞു. മൃതദേഹം ശുമേസി ആശുപത്രി മോർച്ചറിയിൽ ആണുള്ളത്.