മനാമ: വിദേശത്തുനിന്നു കോവിഡ് പരിശോധന നടത്തി നാട്ടിലേക്കെത്തുന്ന പ്രവാസികൾ ഇന്ത്യയിൽ എത്തുമ്പോൾ വീണ്ടും
വൻതുക നൽകി കോവിഡ് പരിശോധന നടത്തണം എന്ന നിബന്ധന പിൻവലിക്കണമെന്ന് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് . ഇന്ത്യയിലേക്കുള്ള പുതിയ യാത്രാനിബന്ധനക്കെതിരെ സ്റ്റാർവിഷൻ സംഘടിപ്പിക്കുന്ന ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
എല്ലാ വ്യവസ്ഥകളും പാലിച്ചു കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ്റുമായി യാത്രആരംഭിച്ചു മണിക്കൂറുകൾക്കകം വൻതുക നൽകി വീണ്ടും ടെസ്റ്റ് നടത്തണം എന്നുള്ള നിബന്ധന കടുത്ത സാമ്പത്തീക ചൂഷണം മാത്രമല്ല ഇന്ത്യൻ ഭരണ ഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനവുമാണെന്നും അദ്ദേഹം പറഞ്ഞു