മനാമ: ബഹ്റൈനിൽ പ്രവാസി മലയാളി കടലിൽ വീണ് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണൻ (42) ആണ് മരിച്ചത്. മൃതദേഹം സൽമാനിയ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു.

കോസ്റ്റ് ഗാർഡിൻറെ മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ശേഷം ഇദ്ദേഹത്തിൻറെ കാർ കടലിൽ നിന്നും എടുത്തു. സിത്രയ്ക്ക് സമീപമുള്ള ബീച്ചിന് അടുത്താണ് സംഭവം. ഒരു മകനും രണ്ടു പെൺമക്കളും ഭാര്യയും ബഹ്റൈനിലുണ്ട്. കുടുംബത്തോടൊപ്പം ഉംഅൽഹസത്ത് ആയിരുന്നു താമസം.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മോർച്ചറിയുമായുള്ള പ്രവർത്തനങ്ങൾക്ക് ബഹ്റൈൻ കേരള സോഷ്യൽ ഫോറം പ്രവർത്തകരായ സുബൈർ കണ്ണൂർ, നജീബ് കടലായി, ബഷീർ അമ്പലായി, ലത്തീഫ് മരക്കാട്ട്, മനോജ് വടകര തുടങ്ങിയവർ ബന്ധപ്പെട്ടു.
