പാലക്കാട് കാവശേരിയിൽ പ്രവാസി വ്യവസായിക്ക് ചുമട്ടു തൊഴിലാളികളുടെ മർദനം. കഴനി ചുങ്കത്തെ എഡി അസോസിയേറ്റ്സ് ഉടമ ദീപക്കിനാണ് മർദനമേറ്റത്. സിഐടിയു, ഐഎൻടിയുസി പ്രവർത്തകരാണ് മർദിച്ചത്.കഴിഞ്ഞ ദിവസം പൊള്ളാച്ചിയിൽ നിന്ന് സ്ഥാപനത്തിലേക്ക് പൈപ്പും ഷീറ്റുകളും മറ്റും എത്തിച്ചിരുന്നു. ഇത് ഇറക്കുന്നതിനായി ചുമട്ടു തൊഴിലാളികളുമായി ബന്ധപ്പെട്ടു. എന്നാൽ അഞ്ച് മണി കഴിഞ്ഞ് ജോലി ചെയ്യില്ലെന്നാണ് അവർ അറിയിച്ചതെന്ന് ദീപക് പറഞ്ഞു. ഉടൻ മടങ്ങണമെന്ന് ലോറി ഡ്രൈവർ ആവശ്യപ്പെട്ടതുകൊണ്ട് തങ്ങൾ തന്നെ ലോഡ് ഇറക്കിയെന്നും ദീപക് വ്യക്തമാക്കി.പിറ്റേദിവസം തൊഴിലാളികൾ സംഘടിച്ചെത്തി നോക്കുകൂലി ആവശ്യപ്പെട്ടു. എന്നാൽ നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് മർദനമെന്നും ദീപക്ക് കൂട്ടിച്ചേർത്തു. സംഭവത്തിൽ ആലത്തൂർ പൊലീസ് സ്റ്റേഷനിൽ ദീപക് പരാതി നൽകി.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X


