
മനാമ: ബഹ്റൈനിൽ ആദ്യമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) എക്സിക്യൂട്ടീവ് ബോർഡ് യോഗം ചേർന്നു. എസിസി പ്രസിഡന്റ് ജയ് ഷായെ കെഎച്ച്കെ സ്പോർട്സിന്റെ സിഇഒ മുഹമ്മദ് ഷാഹിദ് സ്വാഗതം ചെയ്തു. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് മൻസൂറിന്റെ ശ്രമഫലമായാണ് കൂടിക്കാഴ്ച നടന്നത്. ഫെബ്രുവരി 3 മുതൽ ഫെബ്രുവരി 5 വരെ റിറ്റ്സ് കാൾട്ടൺ ബഹ്റൈനിൽ നടന്ന പരിപാടിയിൽ അംഗരാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യുഎഇ, സിംബാബ്വെ, സിംഗപ്പൂർ, തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. യോഗത്തിൽ, എസിസി അംഗങ്ങൾ വരാനിരിക്കുന്ന ഏഷ്യാ കപ്പ് 2023 സംബന്ധിച്ച വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.


