തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ വാട്ടർ തീം പാർക്കായ കൊച്ചി വണ്ടർലായുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. പാർക്ക് എൻട്രി ഫീസും സെമി സ്ലീപ്പർ നോൺ എസി ബസിലെ യാത്രക്കൂലിയുമടക്കം ഒരാളിൽ നിന്ന് 1840 രൂപയാണ് നിരക്ക്. പാർക്ക് എൻടി ഫീയിൽ ആകർഷകമായ ഇളവിലാണ് ടിക്കറ്റ് ലഭിക്കുന്നത്. രാവിലെ 04:30 ന് തിരുവനന്തപുരം സെൻട്രലിൽ നിന്നാരംഭിച്ച് വണ്ടർലാ സന്ദർശിച്ച് രാത്രി 11:30 ന് തിരിച്ചെത്തുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. സ്കൂളുകൾ, മറ്റ് ഗ്രൂപ്പുകൾ എന്നിവരുടെ ആവശ്യപ്രകാരം വണ്ടർല ട്രിപ്പ് ക്രമീകരിച്ച് നൽകുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്
ചെയ്യുന്നതിനും.
Phone: 9188619368
എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
email: btc.ksrtc@kerala.gov.in