
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ജൂനിയർ ആൻഡ് സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്ജ്വല തുടക്കം. ആദ്യ ദിനത്തിൽ ആവേശകരമായ 65 മത്സരങ്ങൾ അരങ്ങേറി.ഇന്ത്യൻ സ്കൂൾ (ഐഎസ്ബി) ഇസാ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ അന്താരാഷ്ട്ര നിലവാരമുള്ള ബാഡ്മിന്റൺ കോർട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ടൂർണമെന്റിൽ 350-ലധികം കളിക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അഞ്ച് ദിവസങ്ങളിലായി 400-ലധികം മത്സരങ്ങൾ നാലു കോർട്ടുകളിലായി നടക്കും. പ്രമുഖ സ്ഥാപനമായ നാഷണൽ ട്രേഡിംഗ് ഹൗസാണ് മത്സരത്തിന്റെ സ്പോൺസർ. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

നാഷണൽ ട്രേഡിംഗ് ഹൗസ് മാനേജിംഗ് ഡയറക്ടർ ദിലീപ് സി താക്കർ, ബഹ്റൈൻ നാഷണൽ ബാഡിംന്റൺ ടീം കോച്ച് അഹമ്മദ് അൽ ജല്ലാദ്, സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഫിനാൻസ് ആൻഡ് ഐടി അംഗം ബോണി ജോസഫ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്ലാറ്റിനം ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ, മുൻ ഇ.സി സെക്രട്ടറി സജി ആന്റണി, മുൻ ഭരണസമിതി അംഗങ്ങളായ (സ്പോർട്സ്) രാജേഷ് എംഎൻ, അജയകൃഷ്ണൻ വി, ടൂർണമെന്റ് ഡയറക്ടർ ബിനു പാപ്പച്ചൻ, റഫറി ഷനിൽ അബ്ദുൾ റഹിം (ബാഡ്മിന്റൺ ഏഷ്യ), ജനറൽ കൺവീനർ ആദിൽ അഹമ്മദ്, കോർഡിനേറ്റർ ബിനോജ് മാത്യു എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷന്റെ (ബിബിഎസ്എഫ്) അനുമതിയോടെ നടക്കുന്ന ഈ പ്രധാന കായിക മത്സരം രാജ്യത്തെ ഏറ്റവും വലിയ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നാണ്. ബഹ്റൈൻ, സൗദി അറേബ്യ, കുവൈറ്റ് ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ കളിക്കാർ മത്സരത്തിൽ പങ്കെടുക്കുന്നു.

ടൂർണമെന്റിൽ 39 ഇനങ്ങൾ ഉൾപ്പെടുന്നു, അതിൽ U9 മുതൽ U19 വരെ പ്രായപരിധിയിലുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സിംഗിൾസ്, ഡബിൾസ്, പുരുഷ ഡബിൾസ് (എലൈറ്റ്, ചാമ്പ്യൻഷിപ്പ്, F1–F5), വനിതാ ഡബിൾസ് (ലെവലുകൾ 1 & 2), മിക്സഡ് ഡബിൾസ് (ലെവലുകൾ C, 1 & 2) എന്നിവ ഉൾപ്പെടുന്നു. എല്ലാ മത്സരങ്ങളും നോക്കൗട്ട് ഫോർമാറ്റിലാണ് നടക്കുക. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ നിയമങ്ങൾ കർശനമായി പാലിക്കുകയും സർട്ടിഫൈഡ് അമ്പയർമാർ കളി നിയന്ത്രിക്കുകയും ചെയ്യുന്നു.മെയ് 10ന് നടക്കുന്ന സമാപന ചടങ്ങിൽ ഓരോ വിഭാഗത്തിലെയും വിജയികൾക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനിക്കും.

എല്ലാ പങ്കാളികൾക്കും അവരുടെ പങ്കാളിത്തത്തെ അംഗീകരിക്കുന്ന ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ സുപ്രധാനമായ കായിക മത്സരമാണ് ഈ ഓപ്പൺ ടൂർണമെന്റ്. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ എന്നിവർ കായിക പ്രേമികളെയും വിശാലമായ സമൂഹത്തെയും മത്സരങ്ങളിൽ പങ്കെടുക്കാനും ഈ ചരിത്രപരമായ ആഘോഷത്തിന്റെ ഭാഗമാകാനും സ്നേഹപൂർവ്വം ക്ഷണിച്ചു.
