മലമ്പുഴ: കഞ്ചാവ് റെയ്ഡിനായി നാർക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോയ പതിനാലംഗ സംഘമാണ് ഇന്നലെ വഴിതെറ്റി കാട്ടിൽ കുടുങ്ങിയത്. വനത്തിൽ കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള രണ്ടാമത്തെ സംഘവും തെരച്ചിൽ തുടങ്ങി.
മലമ്പുഴ ചെക്കോള ഭാഗത്ത് നിന്നാണ് തെരച്ചിൽ ആരംഭിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ആദിവാസികൾ അടക്കം 10 പേരാണ് സംഘത്തിൽ ഉള്ളത്.വനത്തിൽ കുടുങ്ങിയ എക്സൈസ് പോലീസ് ഉദ്യോഗസ്ഥ സംഘം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഉച്ചയോടു കൂടി ഇവരെ വനത്തിന് പുറത്തെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോലീസ് സംഘം സുരക്ഷിതരെന്ന് മലമ്പുഴ സി ഐ സുനിൽകൃഷ്ണൻ പറഞ്ഞു.