പുതുച്ചേരി: പുതുച്ചേരിയില്‍ ഗൃഹപ്രവേശനത്തിന് മുന്‍പ് മൂന്ന് നില വീട് ഇടിഞ്ഞുവീണു. ആര്‍ക്കും പരിക്കില്ല. ഓവുചാല്‍ നിര്‍മ്മാണത്തിനായി നിലം കുഴിച്ചപ്പോഴാണ് വീട് ഇടിഞ്ഞ് വീണത്. അടുത്തമാസം ഒന്നിന് ഗൃഹപ്രവേശം നിശ്ചയിച്ച വീടാണ് ഇടിഞ്ഞുവീണത്. മാട്ടുപ്പെട്ടി ഉപ്പണം ബ്ലോക്കിലാണ് റോഡിന് സമീപത്തെ വീടാണ് ഇടിഞ്ഞു തകര്‍ന്നത്. ഈ പ്രദേശത്ത് ആകാശപ്പാത നിര്‍മ്മിക്കാനായി കുഴിയെടുത്തപ്പോഴാണ് ഇടിഞ്ഞുവീണത്. സാവിത്രിയെന്ന സ്ത്രീക്ക് സര്‍ക്കാര്‍ സൗജന്യമായി പട്ടയം നല്കിയ ഭുമിയില്‍ നിര്‍മ്മിച്ച വീടാണ് ഇടിഞ്ഞ് വീണത്. ഗൃഹപ്രവേശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അപകടം ഉണ്ടായത്. രാവിലെ കുഴിയെടുത്തപ്പോള്‍ വീടിന് കുലുക്കമുണ്ടായിരുന്നു. വീട് പിറകിലേക്ക് മറിഞ്ഞ് വീണതിനാല്‍ വലിയ അപകടമൊന്നും ഉണ്ടായില്ല. ഏറെനാളത്തെ അദ്ധ്വാനം കൊണ്ടാണ് സാവിത്രി ഇത്തരത്തിലൊരു വീട് നിര്‍മ്മിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട് തകര്‍ന്നതിന് പിന്നില്‍ അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മന്ത്രി ഉള്‍പ്പടെ സ്ഥലത്തെത്തി സാധ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നല്‍ അടിത്തറ പണിതതിലെ പ്രശ്നമാണ് വീട് ഇടിയാന്‍ കാരണമായതെന്നും മന്ത്രി പറഞ്ഞു.
Trending
- കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.
- ഇറാനില്‍നിന്ന് 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചു
- മുണ്ടക്കൈ മേഖലയിലും ചൂരൽമഴയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞു
- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു