മനാമ: ബഹ്റൈൻ ഹജ്ജ് മിഷൻ മക്കയിലെത്തി. ഷെയ്ഖ് അദ്നാൻ അബ്ദുല്ല അൽ ഖത്തന്റെ നേതൃത്വത്തിൽ ബഹ്റൈൻ മിഷനിലെ എല്ലാ കമ്മിറ്റികളുടെയും അംഗങ്ങളുടെയും മക്കയിലെ അൽ-നസീം പരിസരത്തുള്ള ആസ്ഥാനത്തേക്കുള്ള എത്തിച്ചേരൽ പൂർത്തിയായതായി ബഹ്റൈൻ ഹജ്ജ് മിഷൻ ഡെപ്യൂട്ടി ഹെഡ് ഡോ. മുഹമ്മദ് താഹിർ അൽ ഖത്താൻ അറിയിച്ചു.
മിഷൻ മേധാവി അൽ മദീന അൽ മുനവ്വറ സന്ദർശിച്ച് ബഹ്റൈനിലെ ഹജ്ജ് കാമ്പെയ്നുകളുടെ നില പരിശോധിച്ചു. എല്ലാ ബഹ്റൈൻ തീർഥാടകർക്കും അൽ-മദീനയിലെ മിഷനുകളിലെ അംഗങ്ങൾക്കും ആരോഗ്യ പരിരക്ഷ നൽകുന്നതിന് നിയുക്ത ആശുപത്രിയുമായി അദ്ദേഹം കരാറിൽ ഒപ്പുവച്ചു. മെഡിക്കൽ കമ്മിറ്റി മിഷന്റെ ആസ്ഥാനത്ത് സജ്ജീകരിക്കുന്ന ക്ലിനിക്ക് തീർത്ഥാടകർക്കും ബഹ്റൈൻ കാമ്പെയ്നുകളിലെ അംഗങ്ങൾക്കും ആവശ്യമായ വൈദ്യസഹായം നൽകും.
ബഹ്റൈനിലെ ഹജ്ജ് മിഷനിൽ സുരക്ഷാ കമ്മിറ്റി, മെഡിക്കൽ കമ്മിറ്റി, അസസ്മെന്റ് ആൻഡ് ഫോളോ-അപ്പ് കമ്മിറ്റി, മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റി, കോൺട്രാക്ടർമാരുടെയും തീർഥാടകരുടെയും റിലേഷൻസ് കമ്മിറ്റി, സ്കൗട്ട്സ്, റെഡ് ക്രസന്റ് ടീം, ഗതാഗതം എന്നിവ ഉൾപ്പെടുന്നതാണ്.