മനാമ: ബഹ്റൈനിൽ കഴിഞ്ഞ 35 വർഷങ്ങൾക്ക് മുകളിൽ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറ് സിവിൽ എൻജിനീയർ ആയി ജോലി അനുഷ്ഠിച്ചിരുന്ന ഷാഫിയുദ്ദീൻ ഇന്ന് പുലർച്ചെ ഹൃദയസ്തംഭനം മൂലം മരിച്ചു. അദ്ദേഹത്തിൻറെ ഖബറടക്ക ചടങ്ങ് ബഹറിനിൽ തന്നെ നടത്തും. അതിനായുള്ള പേപ്പർ വർക്കുകൾ ആരംഭിച്ചു. അദ്ദേഹത്തിൻറെ ഭാര്യ വിസ പുതുക്കാൻ വേണ്ടി ഇവിടെ എത്തിയിട്ടുണ്ട് അതിനിടക്കാണ് ഈ മരണം സംഭവിച്ചത്. ഹൈദരാബാദ് സ്വദേശിയാണ്.


