
മനാമ: ബഹ്റൈനില്‍ വേനല്‍ക്കാലത്ത് ഉച്ച സമയത്ത് തുറസായ സ്ഥലങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം 99.96% സ്ഥാപനങ്ങളും പാലിച്ചതായി തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ ബന്ധങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അഖീല്‍ അബു ഹുസൈന് അറിയിച്ചു.
ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ പുറത്ത് ജോലി ചെയ്യുന്നതാണ് നിരോധിച്ചത്. തൊഴിലാളികളെ കടുത്ത ചൂടില്‍നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനം.
17,000ത്തിലധികം പരിശോധനകളില്‍ ആറ് ലംഘനങ്ങള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും ഇത് ആകെ 12 തൊഴിലാളികളെ ബാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
