മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന്റെ വനിതാ
വിഭാഗം നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
മാതൃദിനത്തോടനുബന്ധിച്ച് ‘എന്റെ അമ്മ’ എന്ന വിഷയത്തെ
ആസ്പദമാക്കിയായിരുന്നു മത്സരം നടത്തിയത്.
ഫാസില ടീച്ചർ ഒന്നാം സ്ഥാനവും ജിക്കി രണ്ടാം സ്ഥാനവും ഷിജി ഗോപിനാഥ് മൂന്നാം
സ്ഥാനവും കരസ്ഥമാക്കി. ബഹ്റൈനിലെ മലയാളികളിൽ നിന്ന് പ്രായഭേദമന്യേ ഏവർക്കും പങ്കെടുത്തക്കവിധം നടത്തിയ ഈ മത്സരത്തിന് ലഭിച്ച പ്രബന്ധങ്ങളൊക്കെയും മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ വനിതാ വിഭാഗം ഏരിയ കൺവീനർമാരായ റജീന
രാജേഷ്, ഷമീല ഫൈസൽ, ദീപ സതീശൻ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.