മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം യു.ഷറഫലി നേതൃത്വം നല്കുന്ന ഏറനാട് ഫുട്ബോള്‍ അക്കാദമി സെമിനാറും ലോഗോ പ്രകാശനവും നാളെ അരീക്കോട് ജിം ഓഡിറ്റോറിയത്തില്‍ 3 മണിക്ക് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്രാ ഫുട്ബോള്‍ താരം ഐ.എം വിജയന് മുഖ്യാതിഥിയാവും. ലോഗോ പ്രകാശനം പി.കെ ബഷീര്‍ എം.എല്‍.എ നടത്തും. ഫുട്ബോളിന്റെ കുതിപ്പും കിതപ്പും വിഷയത്തില്‍ ഫിഫാ മുന്‍ മാച്ച് കോ-ഓര്‍ഡിനേറ്റര്‍ ഡോ. അബ്ദുസ്സലാം കണ്ണിയന്‍, സ്പോര്‍ട്സ് ഇഞ്ച്വറി വിഷയത്തില്‍ അബ്ദുല്ല ഖലീലും സെമിനാറില്‍ സംസാരിക്കും.
കോ-ഓപറേറ്റീവ് സൊസൈറ്റി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത അക്കാദമിക്ക് സര്‍ക്കാര്‍ ബജറ്റില്‍ 12.8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അരീക്കോട് കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനം മെയ്മാസത്തോടെ ഉണ്ടാവും. മഞ്ചേരി നഗരസഭാ മുന്‍ ചെയര്മാന് അസൈന്‍ കാരാട്ട് സെക്രട്ടറിയും കെ.എഫ്.എ വൈ.പ്രസിഡന്റ് കാഞ്ഞിരാല അബ്ദുല്‍ കരീം ഖജാഞ്ചിയുമായ അക്കാദമിയില്‍ ഹബീബ് റഹ്മാന് അടക്കമുള്ള പ്രമുഖ ഫുട്ബോള്‍ താരങ്ങളും അംഗങ്ങളാണ്. ഷറഫലിയാണ് പ്രസിഡന്റ്.