മനാമ: ബഹ്റൈൻ കെഎംസിസി ദക്ഷിണ മേഖല കമ്മിറ്റി എറൈസ് 22 എന്ന ശീർഷകത്തിൽ ബൂരി അൽദാന പൂൾസിൽപ്രവർത്തകർക്ക് എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു.
വ്യത്യസ്തമായ 3 സെഷനുകളിൽ ” ഉത്തമ സമൂഹത്തിന്റെ നാൾ വഴികൾ എന്ന വിഷയത്തിൽ അസ്ലം ഹുദവിയും , ” സ്വത്വ രാഷ്ട്രീയത്തിന്റെ ചരിത്രവും വർത്തമാനകാല ത്ത് മുസ്ലിം ലീഗിന്റെ പ്രസക്തിയും” എന്ന വിഷയത്തിൽ റഫീഖ് തോട്ടക്കരയും, ലീഡേഴ്സ് ആൻഡ് ലീഡർഷിപ് എന്ന വിഷയത്തിൽ മൻസൂർ പി വി യും ക്ലാസുകൾക്ക് നേതൃത്വം നൽകി.
തെരഞ്ഞെടുത്ത പ്രവർത്തകരുടെ മുഴുവൻ സമയ സാനിധ്യം കൊണ്ടു ശ്രദ്ധിക്കപ്പെട്ട ക്യാമ്പ് പുതുതായി നിലവിൽ വന്ന കെഎംസിസി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചു സൗത്ത് സോൺ കമ്മിറ്റിയെ അഭിനന്ദനങ്ങൾ അറിയിച്ചു. സംസ്ഥാന കമ്മിറ്റിക്കുള്ള സ്നേഹോപഹാരം സൗത്ത് സോൺ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഷീദ് ആറ്റൂർ നൽകി. ക്യാമ്പിന്റെ സമാപന പൊതുയോഗം കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉൽഘാടനം നിർവഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഹസൈനാർ കളത്തിങ്കൽ ആശംസകൾ നേർന്നു.
ചിട്ടയോടെ ക്രമീകരിച്ച ക്യാമ്പ് അംഗങ്ങൾക്ക് ഓർത്തുവെക്കാവുന്ന സമ്മാനങ്ങൾ നൽകി രാത്രി 11 മണിയോടെ അവസാനിച്ചു.ക്യാമ്പ് ചിഫ് കോർഡിനേറ്റർ നവാസ് കുണ്ടറ, ഷാനവാസ് കായംകുളം, ഒമർ അബ്ദുള്ള, സുലൈമാൻ ആറ്റൂർ, ഖലീൽ വെട്ടിക്കാട്ടിരി, അന്സിഫ്, സൈഫുദ്ധീൻ കടക്കൽ, റമീസ് പുന്നയൂർ, ഹനീഫ ആറ്റൂർ, അബ്ദുൽ അസീസ് വെട്ടിക്കാട്ടിരി, കലാം പാട്ടത്തിൽ, അലി അണ്ടത്തോട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കെഎംസിസി സൗത്ത് സോൺ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഷീദ് ആറ്റൂർ അ ദ്യക്ഷനും, സംസ്ഥാന കമ്മിറ്റി ഉപാധ്യക്ഷൻ ഗഫൂർ കൈപ്പമംഗലം ഉത്ഘാടകനും ആയിരുന്ന ക്യാമ്പിൽ കമ്മിറ്റിജനറൽ സെക്രട്ടറി സഹിൽ തൊടുപുഴ സ്വാഗത വും നവാസ് കുണ്ടറ നന്ദിയും അറിയിച്ചു.