
മനാമ: പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്നിവയ്ക്കുള്ള നിയമനിര്‍മ്മാണം സംബന്ധിച്ച് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച സെമിനാറില്‍ പ്രതിനിധി കൗണ്‍സില്‍ അംഗങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി, ഊര്‍ജ്ജം, ഹരിത വികസനം എന്നിവയിലെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.
പരിസ്ഥിതി സംരംഭങ്ങളില്‍ പരിസ്ഥിതി സാങ്കേതികവിദ്യകളുടെയും പരിസ്ഥിതി സൗഹൃദ രീതികളുടെയും സമൂഹ ഇടപെടലിന്റെയും പ്രാധാന്യം ഏറെയാണെന്ന് പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലം പറഞ്ഞു.
സുസ്ഥിര പാര്‍ലമെന്ററി രീതികള്‍, പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍, ബഹ്റൈന്റെ വനവല്‍ക്കരണ ശ്രമങ്ങള്‍, ബഹ്റൈനിലെ കണ്ടല്‍ക്കാട് സംരക്ഷണം, പൊതുസമൂഹവുമായും അന്താരാഷ്ട്ര സംഘടനകളുമായും പങ്കാളിത്തം എന്നിവ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരുന്നു.
