രാജ്യത്ത് കൊറോണ വൈറസ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍, തുര്‍ക്കി, യുകെ, യൂറോപ്യന്‍ യൂണിയന് ഫ്രീ ട്രേഡ് അസോസിയേഷന് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. മാര്‍ച്ച് 18 മുതല്‍ 31 വരെയാണ് വിലക്ക്.
തിങ്കളാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം 114 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 17 പേര് വിദേശികളാണ്. ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും എത്തുന്ന വിദേശികള്‍ക്ക് 14 ദിവസത്തെ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ മാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍ എന്നിവയും അടച്ചിടണമെന്നാണ് നിര്‍ദ്ദേശം. പൊതുഗതാഗത സംവിധാനം കുറയ്ക്കണമെന്നും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗഹചര്യം കമ്പനികള്‍ ഒരുക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.