തിരുവനന്തപുരം: ബിനീഷ് കൊടിയേരിയുടെ ബിനാമി ഇടപാടുകൾ അന്വേഷിക്കുന്ന ബെംഗളൂരു യൂണിറ്റിലെ എൻഫോഴ്സ്മെന്റ് സംഘം മരുതുംകുഴിയിലുള്ള വീട്ടിൽ പരിശോധന നടത്തുന്നു. ബെംഗളൂരു യൂണിറ്റിലെ അംഗങ്ങളാണ് പരിശോധന നടത്തുന്നത്. കാർ പാലസ് ഉടമ ലത്തീഫിന്റെ കവടിയാറിലെ വീട്, ലത്തീഫിന്റെ കേശവദാസപുരത്തെ കട, സ്റ്റാച്യു ചിറക്കളം റോഡിലെ അനന്തപത്മനാഭൻ എന്നയാളുടെ ടോറസ് റമഡീസ് എന്ന സ്ഥാപനം, അരുൺ വർഗീസ് എന്നയാളുടെ പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തെ ഓഫീസ്, അൽജസാം എന്നയാളുടെ അരുവിക്കരയിലെ വീട് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
കർണാടക പൊലീസും സിആർപിഎഫും സംഘത്തോടൊപ്പമുണ്ട്. ബിനീഷുമായി ബന്ധമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും 3 ബാങ്കുകളിലെ ബിനീഷിന്റെ ഇടപാടുകളും ഇഡി പരിശോധിക്കും. 2012–19ൽ ബിനീഷിന്റെ അക്കൗണ്ടുകളിലെ വന്‍ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മിൽ ഗുരുതര പൊരുത്തക്കേടുകളുണ്ടെന്നാണ് ഇഡി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.


