കാസര്‍ഗോഡ് :കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധി തനായ ഉദ്ദേശ്കുമാര് എല്ലുകള്‍ നുറുങ്ങി, കൈകാലുകളും ശരീരവും ചുരുണ്ട്, ഭക്ഷണം പോലും കഴിക്കാനാവാതെ കഴിയുന്നു എന്നുമുള്ള പത്രവാര്‍ത്തയെ തുടര്‍ന്ന് റവന്യൂ മന്ത്രി കെ രാജന് വിഷയത്തില്‍ ഇടപെട്ടു.
ദുരന്തബാധിതന്റെ മാതാപിതാക്കള്‍ക്ക് 2014-ലെ സര്‍ക്കാര്‍ ഭൂരഹിത കേരളം പദ്ധതി പ്രകാരം അനുവദിച്ചത് ഭൂമിയുടെ രേഖ മാത്രമാണെന്നും, ഭൂമി ലഭ്യമായില്ല എന്നും വാര്‍ത്തയില്‍ ആരോപിച്ചിരുന്നു. പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ട ഉടന്‍തന്നെ കാസര്‍ഗോഡ് ജില്ലാ കളക്ടറോട് വിഷയം അന്വേഷിച്ച്, ടിയാന് അനുയോജ്യമായ ഭൂമി കണ്ടെത്തി നടപടി സ്വീകരിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് കാസര്‍ഗോഡ് താലൂക്കില്‍ നെക്രാജെ വില്ലേജില്‍ വീട് വെച്ച് താമസിക്കുന്നതിന് അനുയോജ്യമായ അഞ്ച് സെന്റ് ഭൂമി കണ്ടെത്തുകയും എത്രയുംവേഗം പതിച്ചു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
