ശ്രീനഗർ: ഭീകരരുമായുളള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ വനമേഖലയിൽ ഭീകരർക്കായി നടത്തിയ തിരച്ചിലിനിടയിലാണ് രണ്ട് സൈനികർക്ക് പരിക്കേറ്റത്.ഇന്ത്യൻ സൈന്യത്തിന്റെയും ജമ്മു കാശ്മീർ പൊലീസിന്റെയും സംയുക്ത സേനയാണ് ഭീകരരുമായി ഏറ്റുമുട്ടൽ നടത്തിയത്. ലഭിച്ച വിവരത്തെ തുടർന്ന് സേന തിങ്കളാഴ്ച കലക്കോട്ട് മേഖലയിലെ ബ്രോ, സൂം വന മേഖലകൾ വളയുകയായിരുന്നു. സേനയുടെ ശ്രമം തകർക്കാനായി ഭീകരർ വെടിയുതിർത്തുവെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. പരിക്കേറ്റ സൈനികർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കാശ്മീർ പൊലീസ് അറിയിച്ചു. സേന വളഞ്ഞ പ്രദേശത്ത് രണ്ട് ഭീകരർ ഉണ്ടെന്നാണ് സൂചന. ഭീകരർ രക്ഷപ്പെടാനുളള എല്ലാ വഴികളും അടച്ചുവെന്നും സേന അറിയിച്ചു.
Trending
- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്, കൂടുതൽ പേർക്ക് അവസരം, വെയ്റ്റിംഗ് ലിസ്റ്റ് നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം
- അവസാനം വരെയും പൊരുതി നാടിന്റെ അഭിമാനമായി; കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി
- പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സ്കൂൾ ഫെയർവെൽ സംഘടിപ്പിച്ചു
- ആർ.എം.എസ്. ഫീൽഡ് ആശുപത്രിയും സ്ട്രാറ്റജിക് വെയർഹൗസും ഉദ്ഘാടനം ചെയ്തു
- കോസ്റ്റ് ഗാർഡും ബാപ്കോ എനർജീസും സമുദ്ര അവബോധ കാമ്പയിൻ നടത്തി
- ഇന്ത്യ-മലേഷ്യ ബന്ധം കൂടുതൽ ആഴത്തിലാകും, 10 നിർണായക കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി മോദി; ‘ആസിയാൻ കരാറിൽ പുനഃപരിശോധന വേഗത്തിലാക്കണം’
- മദേഴ്സ് യൂണിയൻ ബഹ്റൈനിൽ 150ാം വാർഷികം ആഘോഷിക്കും
- സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നേരിയ തീപിടിത്തം

