
മുംബയ്: ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട വിമാനത്തിലെ ടോയ്ലെറ്റിനുള്ളിലെ കുറിപ്പിനെ തുടര്‍ന്ന് തിരിച്ചിറക്കി. കുറിപ്പിനുള്ളിലെ ബോംബ് ഭീഷണി സന്ദേശത്തെ തുടര്‍ന്നാണ് അടിയന്തരമായി വിമാനം തിരിച്ചിറക്കിയത്. മുംബയ് ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ചയാണ് സംഭവം.അസര്‍ബെയ്ജാന്റെ ആകാശപരിധിയിലെത്തിയ ബോയിംഗ് 777 വിമാനമാണ് തിരികെ മുംബയിലെത്തിച്ച് പരിശോധന നടത്തിയത്. ബോംബ് ഭീഷണി വ്യാജമെന്ന് സ്ഥിരീകരിച്ചതോടെ വൈകി തിരിച്ചു പറന്നു. മുംബയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്ക് പുറപ്പെട്ട വിമാനം 10.30 ഓടെയാണ് തിരിച്ചെത്തിച്ചത്. 303 യാത്രക്കാരും 19 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം എഴുതിയ കുറിപ്പ് ടോയ്ലറ്റിനുള്ളില് യാത്രക്കാരന് കാണുകയും ജീവനക്കാരെ അറിയിക്കുകയും ചെയ്തതായി സഹാര്‍ പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. തുടര്‍ന്ന് വിമാനം ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയതായി അദ്ദേഹം പറഞ്ഞു. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. അന്വേഷണം നടത്തുകയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.ചൊവ്വാഴ്ച രാവിലെ അഞ്ച് മണിക്കാണ് എയര്‍ ഇന്ത്യ വിമാനം റീഷെഡ്യൂള്‍ ചെയ്തത്. അതുവരേക്കും യാത്രക്കാര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും എയര്‍ലൈന്‍ കമ്പനി തന്നെ സജ്ജമാക്കിയിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
