വടകര സിഎച്ച് സെൻ്റർ ബഹ്റൈൻ ചാപ്റ്റർ സി എച്ച് സെൻ്ററിൻ്റെ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചുള്ള എമർജൻസി പ്രവർത്തനങ്ങൾക്കും വളണ്ടിയർ സേവന പ്രവർത്തനങ്ങൾക്കും ആവശ്യമായ എമർജൻസി ബൈക്ക് കെഎംസിസി ബഹ്റൈൻ സെക്രെട്ടറിയും വടകര സിഎച്ച് സെന്റർ ജിസിസി കോഡിനേറ്ററും ആയ എ പി ഫൈസലും സിഎച്ച് സെന്റർ വടകര ജനറൽ സെക്രട്ടറി ഫദീല മൂസ്സ ഹാജിയും ചേർന്ന് സി എച്ച് സെൻ്റർ ചെയർമാൻ പാറക്കൽ അബ്ദുല്ല സാഹിബിന് കൈമാറി. ചാപ്റ്റർ ഭാരവാഹികളായ മുസ്തഫ മയ്യന്നൂർ, നാസർ ഹാജി പുളിയാവ്, സമീർ കീഴൽ, മുസ്തഫ കരുവാണ്ടി, സകരിയ എടച്ചേരി, ചാലിൽ കുഞ്ഞഹമ്മദ്, സിദ്ദീഖ് കുമങ്കോട്, ഇബ്രാഹിം കാർത്തികപ്പള്ളി എന്നിവർ പങ്കെടുത്തു.
ഇന്നലെ സിഎച്ച് സെൻ്റർ മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിലാണ് ബൈക്ക് സമർപ്പിച്ചത്. സിഎച്ച് സെൻ്ററിൻ്റെ സേവന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാൻ ഏറെ സഹായകരമായിരിക്കും ഇതെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ ഉമ്മർ ഐ.യു.എം.എൽ (IUML) കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഉമ്മർ പണ്ടികശാല, അബൂ ബക്കർ അരിമ്പ്ര, സിഎച്ച് സെൻ്റർ ഭാരവാഹികൾ, ജിസിസി പ്രതിനിധികൾ, വളണ്ടിയേർസ്, കോർഡിനേറ്റർമാർ, വനിതാ വളണ്ടിയേർസ് എന്നിവർ പങ്കെടുത്തു.
