മനാമ: നവംബർ 29 മുതൽ, യോഗ്യരായ വ്യക്തികൾക്ക് കോവിഡ്-19 വാക്സിനേഷൻ എടുക്കുന്നതിന്, ബുക്ക് ചെയ്യാതെ തന്നെ, രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ട് പോകാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങൾ രാവിലെ 7.30 മുതൽ വൈകിട്ട് 5 മണി വരെ തുറന്നിരിക്കും. വാക്സിനേഷന്റെ ലഭ്യത ആരോഗ്യ കേന്ദ്രങ്ങൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കും.
സിനോഫാം വാക്സിൻ താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണ്:
- ഷെയ്ഖ് സൽമാൻ ഹെൽത്ത് സെന്റർ
- ആറാദിലെ നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ ഹെൽത്ത് സെന്റർ
- ഇസ ടൗൺ ഹെൽത്ത് സെന്റർ
- ജിദാഫ്സ് ഹെൽത്ത് സെന്റർ
- ഷെയ്ഖ് അബ്ദുള്ള ബിൻ ഖാലിദ് അൽ ഖലീഫ ഹെൽത്ത് സെന്റർ
- ജാവ് & അസ്കർ ക്ലിനിക്ക്
- മുഹറഖ് ഹെൽത്ത് സെന്റർ
- ഇബ്നു സിന്ന ഹെൽത്ത് സെന്റർ
- ബുദയ്യ കോസ്റ്റൽ ക്ലിനിക്ക്
- സല്ലാഖ് ഹെൽത്ത് സെന്റർ
- ഹമദ് ടൗൺ ഹെൽത്ത് സെന്റർ
സ്പുട്നിക് വി വാക്സിൻ താഴെ പറയുന്ന ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാണ്:
- ഹലത് ബു മഹർ ഹെൽത്ത് സെന്റർ
ആസ്ട്രസിനെക്ക വാക്സിൻ താഴെ പറയുന്ന ആരോഗ്യ കേന്ദ്രളിൽ ലഭ്യമാണ്:
- അൽ-ഹൂറ ഹെൽത്ത് സെന്റർ
- അഹമ്മദ് അലി കാനൂ ഹെൽത്ത് സെന്റർ
ഫൈസർ ബയോഎൻടെക് വാക്സിൻ താഴെ പറയുന്ന ആരോഗ്യ കേന്ദ്രളിൽ ലഭ്യമാണ്:
- ബാങ്ക് ഓഫ് ബഹ്റൈൻ & കുവൈറ്റ് ഹെൽത്ത് സെന്റർ – ഹിദ്ദ്
- ബിലാദ് അൽ ഖദീം ഹെൽത്ത് സെന്റർ
- യൂസിഫ് എ. റഹ്മാൻ എഞ്ചിനീയർ ഹെൽത്ത് സെന്റർ
- സിത്ര മാൾ
- സിത്ര ഹെൽത്ത് സെന്റർ
- ഹമദ് കാനൂ ഹെൽത്ത് സെന്റർ
- മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്റർ
- ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സബാഹ് ഹെൽത്ത് സെന്റർ
- എൻ.ബി.ബി ഹെൽത്ത് സെന്റർ – ദൈർ
- സബാഹ് അൽ-സേലം ഹെൽത്ത് സെന്റർ
- അൽ-നൈം ഹെൽത്ത് സെന്റർ
- ആലി ഹെൽത്ത് സെന്റർ
- കുവൈറ്റ് ഹെൽത്ത് സെന്റർ
- ബുദയ്യ ഹെൽത്ത് സെന്റർ
ഇനി മുതൽ “BeAware” ആപ്ലിക്കേഷനിൽ മഞ്ഞ ഷീൽഡുള്ള യോഗ്യരായ വ്യക്തികൾക്ക് ഒരു അപ്പോയിന്റ്മെന്റ് സന്ദേശത്തിനായി കാത്തിരിക്കേണ്ട ആവശ്യമില്ല. കോവിഡ് -19 ബൂസ്റ്റർ ഷോട്ട് സ്വീകരിക്കുന്നതിന് രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ട് പോകാമെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുള്ള പൗരന്മാരും താമസക്കാരും വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഓർമ്മിപ്പിച്ചു.