ഹ്യുസ്റ്റൺ: മിസ്സൂറി സിറ്റി മേയർ റോബിൻ ഇലയ്ക്കാട്ടിന്റെ മാതാവ്, ഏലിയാമ്മ ഫിലിപ്പ് (79) നിര്യാതയായി. ഞീഴൂർ തേവരമറ്റത്തിൽ കുടുംബാംഗമാണ്. നോർത്ത് ചിക്കാഗോ വി.എ. ആശുപത്രിയിൽ നിന്ന് നഴ്സായി വിരമിച്ച ശേഷം ഇന്ത്യയിൽ വിശ്രമജീവിതത്തിലായിരുന്നു. സെന്റ് മേരീസ് ക്നാനായ പള്ളിയിൽ വെച്ച് ജൂലൈ 21ന് വൈകിട്ട് ഏഴ് മണിക്ക് അന്ത്യശുശ്രൂഷകൾ നടത്തും. 25ന് വൈകിട്ട് മൂന്നിന് കുറുമുള്ളൂർ സെന്റ് സറ്റീഫൻസ് ക്നാനായ പള്ളിയിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ഭർത്താവ് ഫിലിപ്പ് യു. ഏലക്കാട്ട്, മക്കൾ: റോബിൻ, റെയ്സൺ (ഹ്യുസ്റ്റൺ), മരുമക്കൾ: ടീന , സ്വെന്യാ, കൊച്ചുമക്കൾ: ലെഹ് , കെയ്റ്റ്ലിൻ, നോഹ, ഹന്ന .
