കോഴിക്കോട്: അനുജന്റെ പിറന്നാൾ ആഘോഷത്തിന് ബീച്ചിലെത്തിയ പതിനൊന്നുകാരി മുങ്ങി മരിച്ചു. മണിയൂർ മുതുവന യിലെ കുഴിച്ചാലിൽ റിജുവിന്റെ മകൾ സനോമിയ ആണ് മരിച്ചത്.
അനുജൻ സിയോണിന്റെ ഒന്നാം പിറന്നാളായിരുന്നു ശനിയാഴ്ച. പിറന്നാൾ ആഘോഷിക്കാനാണ് കുടുംബം ശനിയാഴ്ച വൈകുനേരം ബീച്ചിൽ എത്തിയത്. ബീച്ചിന് സമീപമുള്ള തീരത്ത് നിൽക്കുമ്പോൾ ശക്തമായ തിരയ്ക്കൊപ്പം കുട്ടി ഒഴുകിപ്പോവുകയായിരുന്നു.
രക്ഷാപ്രവർത്തകർ കരക്കെത്തിച്ച് ആദ്യം വടകരയിലും പിന്നീട് കോഴിക്കോട്ടെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറുന്തോടി യു. പി.സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് സനോമിയ.
Trending
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന്‍ രാജാവ് യു.എ.ഇയില്‍
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ
- കൊച്ചിയിലെത്തുന്നവര്‍ക്ക് പുതിയ പദ്ധതിയുമായി കെഎംആര്‍എല്‍
- കൊച്ചിയിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു