കോഴിക്കോട്: ആനക്കാംപൊയിലിൽ മുത്തപ്പൻ പുഴയിൽ കിണറ്റിൽ വീണ ആനയെ മണിക്കൂറുകളുടെ രക്ഷാ പ്രവർത്തനങ്ങൾക്ക് ശേഷം രക്ഷപ്പെടുത്തി. ആന കിണറ്റിൽ വീണിട്ട് മൂന്ന് ദിവസത്തോളമായെന്നാണ് നാട്ടുകാരുടെ അഭിപ്രായം. നീണ്ട നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് ആനയെ രക്ഷപ്പെടുത്തിയത്. കിണറിന് സമീപത്ത് മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. ആനയ്ക്ക് ഗുരുതര പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. വനംവകുപ്പിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം.

