മനാമ: ജനാധിപത്യ പ്രക്രിയയുടെ അന്തസ്സ് ഉൾക്കൊണ്ടുകൊണ്ട് രാജ്യത്തെ പൗരന്മാരുടെ അവകാശം കൃത്യമായി വിനിയോഗിക്കുവാൻ പ്രവാസികൾക്കും അവസരമൊരുക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം സ്വാഗതാർഹമാണ് എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ.
മുഴുവൻ പ്രവാസികൾക്കും ജനപ്രാതിനിധ്യ സഭകളിലേക്ക് തങ്ങളുടെ നാടുകളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുവാനുള്ള അവസരം ഉണ്ടാകണം. കുറ്റമറ്റ രീതിയിൽ മുഴുവൻ പ്രവാസികൾക്കും വോട്ടവകാശം വിനിയോഗിക്കാൻ അവസരം നൽകുന്നതിലൂടെ പ്രവാസികൾക്ക് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും സമ്മർദ്ദ ശക്തിയാകാനും കഴിയും. രാജ്യത്തിന് പുറത്തുള്ള മുഴുവൻ പ്രവാസികളെയും വോട്ടർ പട്ടികയിൽ ഉൾപെടുത്താൻ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം എന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.