ന്യൂഡ്ല്ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മിസോറാമില് നവംബര് ഏഴിന് വോട്ടെടുപ്പ് നടത്തും. ഛത്തീസ്ഗഡില് നവംബര് ഏഴിനും 17നുമായി രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശില് നവംബര് 17നും രാജസ്ഥാനില് നവംബര് 23നും തെലങ്കാനയില് നവംബര് 30തിനും വോട്ടെടുപ്പ് നടക്കും. ഡിസംബര് മൂന്നിന് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള് പുറത്ത് വരും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി രാജസ്ഥാന്, മിസോറാം, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള് തെരഞ്ഞെടുപ്പ് കമ്മീഷന് വിലയിരുത്തിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലുമായി 60 ലക്ഷം കന്നിവോട്ടർമാരാണ് സമ്മതിദാനം രേഖപ്പെടുത്താനൊരുങ്ങുന്നതെന്ന് ഇലക്ഷൻ കമ്മിഷണർ അറിയിച്ചു. ആകെവോട്ടർമാരുടെ എണ്ണം 16.14 കോടിയാണ്. ഇതിൽ 8.24 കോടി പുരുഷന്മാരും, 7.88 കോടി സ്ത്രീകളുമാണ്. ചത്തീസ്ഗഡിലും, മിസോറാമിലും വനിതാ വോട്ടർമാരാണ് കൂടുതൽ. ആകെ 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 1.01 പോളിംഗ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Trending
- ശല്യപ്പെടുത്തിയ യുവാവിനെ ബസിനുള്ളിൽ പരസ്യമായി തല്ലി യുവതി, കരണം തല്ലിപ്പൊട്ടിച്ചത് 26 തവണ
- ബഹ്റൈനില് 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്മ്മനിയിയിലെ കാര് ആക്രമണം: ബഹ്റൈന് അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി