കൊച്ചി: വള്ളം മറിഞ്ഞ് എറണാകുളം എളങ്കുന്നപ്പുഴയില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എറണാകുളം എളങ്കുന്നപ്പുഴയില്‍ നാല് പേരുമായി പോയ വള്ളമാണ് മറിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഒരാള്‍ സാഹസികമായി നീന്തി രക്ഷപ്പെട്ടിരുന്നു. ബാക്കി മൂന്ന് പേരെയാണ് കാണാതായത്. കാണാതായതില്‍ നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന് എന്നിവരുടെ മൃതദേഹമാണ് 9 കിലോമീറ്റര്‍ അകലെ മുളവുകാടിന് സമീപത്തുനിന്ന് കണ്ടെത്തിയത്.സന്തോഷിന്റെ ഭാര്യാ സഹോദരന് സിദ്ധാര്‍ത്ഥിനായി തെരച്ചില്‍ തുടരുകയാണ്. അതേസമയം, വൈപ്പിനിലും ചെറുവള്ളം മറിഞ്ഞ് ഒരാളെ കാണാതായി.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. രണ്ട് പേര് സഞ്ചരിച്ച ചെറുവള്ളം തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു. വൈപ്പിന്‍ സ്വദേശി പള്ളത്തുശ്ശേരി അഗസ്റ്റിനെയാണ് കാണാതായത്. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. വള്ളത്തിലുണ്ടായിരുന്ന അഗസ്റ്റിന്റെ സുഹൃത്ത് ബാബു നീന്തി രക്ഷപ്പെട്ടിരുന്നു.
റിപ്പോർട്ട് കൃഷ്ണ പ്രസാദ്
എറണാകുളം