തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം പോലീസ് ആസ്ഥാനത്തെ ഐ.ജി നീരജ് കുമാര്‍ ഗുപ്ത സേനാംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. തുടര്‍ന്ന് ദേശീയപതാക ഉയര്‍ത്തി. ചടങ്ങില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും തുടര്‍ന്ന് മധുരം വിതരണം ചെയ്തു.