തിരുവനന്തപുരം: നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇരിങ്ങാലക്കുട -പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും റെയില്‍വേ അറിയിച്ചു. ശനിയാഴ്ച മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), എറണാകുളം-ഷൊറണൂര്‍ മെമു എക്സ്പ്രസ് (06018), എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകളും ഞായറാഴ്ച തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസ് (16604), ഷൊറണൂര്‍-എറണാകുളം മെമു എക്സ്പ്രസ് (06017), ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.
Trending
- പ്രധാനമന്ത്രിയുടെ ഓഫീസ് പുനര്‍നാമകരണം ചെയ്യുന്നു; ഇനി ‘സേവ തീര്‍ഥ്’
- വിരിയട്ടെ കുരുന്ന്നന്മകൾ,പുതു മാതൃകയായി വിദ്യാർത്ഥികൾ
- രാഹുല്‍ മാങ്കൂട്ടത്തിലിന് ‘ബ്രീഡിങ് ഫെറ്റിഷ് ഫാന്റസി’; കുറിപ്പ്
- ‘അമ്പലക്കള്ളന്മാര് കടക്ക് പുറത്ത്’; സാമൂഹിക മാധ്യമ ക്യാംപെയ്നുമായി കോണ്‍ഗ്രസ്
- കാനത്തിൽ ജമീല ഇനി ഓർമ്മ; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ, കടവ് ജുമാമസ്ജിദിൽ മൃതദേഹം ഖബറടക്കി
- തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍
- റീല്‍സ്, വാട്സ്ആപ്പ് ഗ്രൂപ്പ് നിരീക്ഷണം കര്‍ശനമാക്കി; സൈബര്‍ പൊലീസിന് നിര്‍ദേശം നല്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍
- ബഹ്റൈനിലെ ഭൂചലനം: ആശങ്ക വേണ്ടെന്ന് ഭൗതികശാസ്ത്രജ്ഞന്‍



