മനാമ: ബഹ്റൈനിൽ മയക്കുമരുന്നുമായി എട്ട് പേർ അറസ്റ്റിൽ. ഏകദേശം 37,000 BD വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയതായും വിവിധ രാജ്യക്കാരായ എട്ട് പേരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 24 മുതൽ 52 വയസ്സുവരെയുള്ള അഞ്ച് വ്യത്യസ്ത സംഭവങ്ങളിലായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരേയും ഡീലർമാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവങ്ങളെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ ആവശ്യമായ നിയമനടപടികൾ രേഖപ്പെടുത്തിയ ശേഷം കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.